02:21am 29 October 2026
NEWS
കെനിയയിലെ വാഹനാപകടത്തിൽ ആറ്​ മരണം:ഖത്തറിൽ നിന്നുള്ള ഇന്ത്യൻ സംഘത്തിന് പരിക്ക്
10/06/2025  11:01 AM IST
nila
കെനിയയിലെ വാഹനാപകടത്തിൽ ആറ്​ മരണം:ഖത്തറിൽ നിന്നുള്ള ഇന്ത്യൻ സംഘത്തിന് പരിക്ക്

ദോഹ: ഖത്തറിൽ നിന്നുംകെനിയയിലേക്ക് പോയമലയാളികൾ​ ഉൾപ്പെടുന്ന വിനോദയാത്രാ സംഘം  അപകടത്തിൽപെട്ട്​ ആറു പേർ മരിച്ചതായി റി​പ്പോർട്ട്​. ഖത്തറിൽ നിന്നുള്ള  യാത്രാസംഘം സഞ്ചരിച്ച ബസ്  കെനിയയിലെവടക്കുകിഴക്കൻപ്രദേശമായ ന്യാൻഡറുവ പ്രവിശ്യയിൽ വെച്ച്​ റോഡിനു വശത്തേക്ക്​​ മറിഞ്ഞാണ്​ അപകടം. നാല്​ പുരുഷന്മാരും ഒരു സ്​ത്രീയും ഒരു കുഞ്ഞും ഉൾപ്പെടെ ആറ്​ പേർ ​കൊല്ലപ്പെട്ടതായി കെനിയൻ മാധ്യമങ്ങൾ റിപ്പോർട്ട്​ ചെയ്​തു. 27പേർക്ക്​ പരിക്കേറ്റിട്ടുണ്ട്​. ഇവരെ പ്രദേശത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മലയാളികളും കർണാട സ്വദേശികളും സംഘത്തിലുണ്ട്​. മരിച്ചവരുടെ പേര്​ വിവരങ്ങൾ ലഭ്യമല്ല.
ശക്​തമായ മഴയിൽ ഇവർ  സഞ്ചരിച്ച ബസ്സിന്റെ നിയന്ത്രണം നഷ്​ടമാവുകയും താഴ്​ചയിലേക്ക്​ മറിയുകയുമായിരുന്നുവെന്ന്​ പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട്​ ചെയ്​തു.
 പ്രദേശിക സമയം തിങ്കളാഴ്​ച വൈകുന്നേരം നാല്മണിയോടെയായിരുന്നു അപകടംനടന്നത്.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
GULF
img